chapter-23

chapter 23

We became very close. We roamed around the city together, bought things from the supermarket, and shared our money. I had nearly five thousand Deutsch Marks with me, most of which I had earned working in Germany and Denmark. I had enough money to survive for four to five months.

From the supermarket, we went straight to a tobacco shop and then had some chicken snacks at a fast food joint. After that, we sat on the steps of the post office—the place where we first met. Then, we headed back to the apartment. That was our daily routine.

Staying with Robert, I felt completely at home. After our purchases, we reached the apartment and arranged most of the items in the fridge.

“What about a coffee, Mike?” Robert asked after we had put everything in order.

“Okay, that sounds nice,” I replied, walking into the living room and sitting down on a chair.

Robert put coffee in the coffee maker and then came back to switch on the TV.

“Yeah, this is the music channel. There probably won’t be anything good on now,” he mumbled to himself.

I glanced at my watch. The time was just past 3:30 p.m. “Robert, keep the music channel on. It’s a nice program—old songs,” I suggested, watching the TV.

“Yeah, most of the old songs are wonderful and nice to watch,” Robert agreed, focusing on the TV.

“Did you work anywhere, Robert?” I asked.

“Yeah, I did,” Robert replied as he enjoyed his coffee. “But not now. Now I’m interested in studying something.”

“Well, what’s your interest?” I asked, sipping my coffee.

“I like electronics. In two months, I’ll join a course.”

“Where?” I asked, watching him for a moment. “Sitting here alone must be really boring, isn’t it?”

“Yeah, exactly.” He leaned back in his chair and sighed. “You’re right.”

___

Dinner was always an experiment with Dutch and Indian dishes. One day, I prepared dinner. I made fish fry in my mother’s style, along with boiled potatoes and vegetable salad.

In the meantime, Robert set the dining table.

“Robert, just try this,” I said, extending the fried fish, which was marinated with chilies.

Robert looked at it for a moment. “It looks good!” he remarked, eyeing the fried fish.

“Usually, we include some rice for dinner, but I decided to skip it this time,” I said.

Robert smiled and waved his hands. “Rice! Here, we use very little of it with other foods, and even then, very sporadically.”

“Yeah, I know.” I served the fried fish onto my plate. “That’s why I canceled the rice.”

Robert tried the Indian food, especially the fried fish. I watched his face, feeling that he liked it.

“Robert, how is it?” I asked curiously.

“Yeah, it’s fine, delicious even, but the chili is a bit strong,” he said gleefully while eating.

He ate well, and I felt happy that he enjoyed my cooking.

After dinner, we washed the plates, put them in their proper places, cleaned the kitchen, and then moved to the living room.

“So, let’s have a cigarette,” Robert suggested after enjoying the Indian food, reaching for the tobacco packet. He switched on the TV.

“Mike, what about your girlfriend in India?” Robert asked while watching an English movie.

I smiled. “No, at present, I don’t have a girlfriend,” I replied, pausing for a moment. “Well, what about you?” I asked eagerly.

“Yeah, I have a relationship now. It’s just started.”

“That’s nice. Where?” I asked enthusiastically.

“Yeah, the next door,” Robert leaned back in his seat and smiled. “Her name is Fatima. She’s from a Moroccan family.”

“I had an affair in Eindhoven,” I said, my eyes fixed on the TV. “But it’s over.”

“Really? What happened?” Robert asked curiously. “Didn’t you talk to her?”

“Oh, she just left,” I said, waving my hands dismissively. “I don’t know what happened. Maybe someone in her family had an issue.”

“Oh, Mike, you’ll find someone here,” he said, giving me a cheerful look.

“Yeah, I hope so,” I nodded, looking at Robert.

Our conversation continued as we watched TV, gradually shifting to different topics. We had two or three coffees in between. When one movie ended, we put on another.

Without realizing it, time flew by. I glanced at my watch. It was past 2:30 a.m.

In the morning, I woke up and looked at the watch. The time was 10:30 a.m. Lying in bed, I was lost in thought. “What next?” I asked myself.

I wanted to stay in the Netherlands. I didn’t feel like going anywhere else. I hoped to get admission to study somewhere here. If that happened, I’d consider myself lucky. I had enough time to find a Dutch woman.

No one in Eindhoven knew that I had returned to the Netherlands. I wanted to write a letter to Mr. Koning; I needed his support.

“Mike, why are you lying down like this?” Robert’s voice snapped me out of my thoughts. “Aren’t you getting up?”

“Oh, I thought you hadn’t woken up yet.” I got out of bed and said, “I was just lying there, thinking.”

“Yeah, I just got up too,” Robert replied, studying me for a moment. “We went to bed too late last night.”

“Yes, we’ve been doing that every night,” I said, glancing at the bright sunshine outside. “We lose track of time while talking and watching movies.”

We quickly freshened up and moved on to the breakfast table.

___

I wrote a letter to Mr. Koning: “I have come back to the Netherlands and am staying in Utrecht. I’ll come to meet you one day. I hope everyone is doing well.” It was just a short letter.

After some time, we went out. That day’s trip was to meet Mr. Laar, a friend of Robert’s.

Mr. Laar was a bachelor. When he learned I was from India, he showed me a plant he was fondly growing inside his room. “Do you know what this is? A friend of mine brought its seed from India.”

I was surprised and took a closer look at the plant. It was about a foot high, with small leaves, growing in a small flower pot inside the room.

“You know, this is a marijuana plant,” Mr. Laar said proudly while observing the plant.

I was stunned—a marijuana plant inside the room, grown from a seed brought from India! That was very interesting.

___

After dinner, we sat in front of the TV. An English movie was playing.

“Today is Friday. There might be some good movies on,” Robert said as he adjusted the volume and looked at me.

“Robert, do you go out on the weekends?” I asked, glancing at him.

“No, man, I don’t like going out at night,” he replied, switching to another channel. “I’m not into pubs or discotheques.”

“Why? I enjoy them a lot,” I said happily, looking at Robert.

He sighed. “I just don’t like the atmosphere there,” he said lazily, glancing at me. “I don’t drink alcohol.”

“Yeah, I figured… you don’t drink,” I leaned back in the chair and smiled. “Otherwise, there’d be at least a beer in here.”

Robert laughed loudly. “Tea, coffee, milk, and fruit juice are my favorite drinks.”

“That’s great—wonderful,” I said, joining in his laughter. “It’s good for your health.”

A cowboy movie was playing on the Sky Channel. We sat there watching it.

“Robert, can I go out?” I asked, gazing at him.

“Oh, yes, sure,” he smiled, watching me for a moment. “To a discotheque, right? No problem. You have all the keys with you. I’ll watch TV for a while and then go to bed,” Robert said, still watching the TV and smiling.

“Okay, Robert. I’ll be back in a bit.”

I put on my jacket and went out. The city center was about two kilometers away. I took the bicycle and rode slowly. The sky was clear, and the full moon was spreading its brightness all around. The view was quite fantastic.

Nightfall… Utrecht came alive. People were celebrating the summer weekend. Restaurants and pubs were packed with people. I moved forward, passing waterways here and there. Small bridges spanned the water bodies on both sides of the road. Often, people were traveling on small boats through the waterways—they must have been tourists. These waterways gave the city the feel of Venice.

I glanced at my watch. It was 10:00 p.m.

I saw a pub and parked my bicycle nearby. I could see young men and women waiting to go inside.

I looked around. The city was blazing with colorful lights. I went inside. I realized that the discotheque was in an underground section, and it was packed with youngsters.

I observed it… “No, no, it’s not superior to Wilhelmina,” I thought.

I bought a drink and settled on the side. There were lots of young women and men dancing. The music was at its peak, and the disco lights were sparkling from different angles inside the hall.

The music reached even greater heights. I noticed a girl in red pants and a red top dancing with a young man. Beside them, two men were trying to catch her attention.

She looked stunning. I watched curiously as they attempted to attract her.

The music was exploding…

___

As usual, we went out. We woke up late again that day. Our destination was the city center. We needed to buy something at the supermarket and roam around Utrecht.

Utrecht… it’s the fourth largest city in the Netherlands. It’s often referred to as the Christian center of the Netherlands, as it’s the seat of the Roman Catholic dioceses. Utrecht University is the largest in the Netherlands, founded in 1936. Besides that, there are several other higher educational institutions here. After Amsterdam, Utrecht is known as the cultural hub of Holland.

We enjoyed the beauty of the city as we moved forward. The sky was cloudless and a bluish color—it was an amazing sight, and the temperature was below fifteen degrees Celsius.

The pubs and restaurants on both sides of the road were crowded. People were enjoying their drinks and the summer weather.

We noticed a young man who had caught a big fish in the nearby canal. He was measuring its length and weight.

“Oh, really, a big one—it’s more than 10 kg,” I said in surprise.

“Yeah, it’s a big fish,” Robert said, stopping the bicycle to watch. “He caught it with a fishing hook. It’s nice.”

“He’s going to have a wonderful dinner tonight,” I remarked in surprise.

“Hey, no, no,” Robert waved his hands dismissively. “He’ll put it back in the water. Let’s watch,” he said, looking at the fish and the man.

Robert was right. After measuring the fish, the man held it up, took a photo, and then put it back in the canal.

I was reminded of an incident in Austria when Alex and I caught fish in a brook and fried it.

I came into the living room and switched on the TV. “There might be a good program on,” I thought. I looked at the watch. It was 3:30 p.m.

Sky Channel, Super Channel, Dutch, German, French… “Nothing interesting. Let’s check the music channel. There might be some good music,” I thought. I tuned to the music channel and casually looked out the window.

It was a bright day, full of sunshine. I noticed Robert opening the door and stepping out onto the balcony.

My attention returned to the music channel. It was a beautiful song—it mesmerized me.

“I’ve got a suitcase in my hand… 

And I’ve got a hungry heart… 

I’m going to join the millions… 

On into the freedom roads…”

I was completely absorbed in the song. Meanwhile, I heard voices from the balcony. Robert was chatting with someone on the next balcony.

I sat there, simply enjoying the music.

About half an hour later, Robert closed the balcony door and came inside. He sat beside me on the sofa. There was a long pause.

“You know, it was Fatima,” Robert said, breaking the silence with a smile.

“Hey, man, a balcony romance,” I said, glancing at Robert with a teasing smile.

He sighed. “Yeah, this is the only way I can see her,” he said, taking a deep breath. “They’re Moroccan Muslims—a very orthodox family. She doesn’t go out alone.” I could sense the sadness in Robert’s voice.

“Okay, how is she?” I asked, trying to hide my curiosity.

“I think she’s interested, but I haven’t talked to her about it,” Robert replied with a vague smile.

“I see. Then what’s the problem?”

“Yes, I need to talk to her, but not now. Later,” he said. “But I know one thing—she likes me too. We meet almost every day on the balcony at 3:00 p.m. She always comes out at that time, and I’m always waiting for her.”

“Yes, she’s interested,” I said, encouragingly glancing at Robert.

Robert sighed again. “Her family wouldn’t approve. They’re very religious. But let’s see; I have to talk to her,” he said, staring at the cloudless sky and falling silent.

___

I had been in Utrecht for almost a month, and I hadn’t realized how quickly the days had passed.

Really enjoyable days…

I knew my visa was about to expire. I wanted to renew it for two more months. In the meantime, I had to figure something out.

The next day, I went to The Hague, the capital city and administrative center of the Netherlands. The Hague is the third-largest city in the country and the residence of Dutch Queen Beatrix. It’s also the epicenter of all the embassies. Additionally, it houses the Supreme Court, the Judicial Capital of the United Nations, the International Court of Justice, also known as “The Peace Palace,” and the International Criminal Court. The attributes of The Hague are endless.

I went straight to the police station in The Hague. A Surinamese man was sitting at the counter.

“What can I do for you?” he asked, looking at me for a moment.

“I need to extend my visa for a month,” I said, handing him my passport.

He checked my passport and stared at me for a moment. “How much money do you have?” he asked sharply.

This was the first time I’d been asked about money for a visa extension.

I studied him for a moment. “Yeah, I have about four thousand guilders,” I said.

“Do you? Let me see,” he said, his expression skeptical.

I showed him the money.

“Well, okay,” he said, softening his tone with a smile. “You can get the visa.” He stamped the visa in my passport and handed it back to me.

I left the police station slowly.

The Hague felt like a charming beauty under the gentle sunshine. On one side was the parliament building. Several buildings were brimming with ancient Dutch architectural magnificence. I admired all of this, and while thinking about the future, I boarded the train back to Utrecht.

I sat by the window, enjoying the grandeur of the Netherlands. Holland was flat—there wasn’t a single mountain in sight. Scattered houses dotted the fields, enriched with a variety of flowers, and in the distance, there were big and small windmills standing like historical monuments.

___

One morning, I was wandering the streets, taking in the sights. On both sides of the road were typical Dutch houses. It must have been about a half-hour bicycle ride from Nijverdsingle to the main city center.

My attention was drawn to the items placed on the footpath in front of the houses—things like TVs, fridges, washing machines—all in good working condition. I remembered what Robert had said: “When people buy new things, they deposit the old ones in front of their houses. Some of it gets taken by those in need. The rest is picked up by the disposal van.”

I walked on—the City Center was almost near.

I noticed the usual beggar, a man with big beard and dirty clothes. He appeared to be around forty years old and was rummaging through the waste bin beside the road, occasionally eating leftover food he found.

“Are there beggars in the Netherlands?” I thought, recalling what Robert had said.

Robert had mentioned that this man had been taken by social security several times, but he didn’t want anything they offered. He always returned to the streets.

The weather was nice—a bright, sunny day. The softness of the cool breeze made me feel very comfortable.

I entered a pub. A lot of people were there, enjoying their drinks and sitting pleasantly.

I went to the counter, sat down, and ordered a drink.

I looked around the pub. It was decorated in an old-fashioned way, with various kinds of iron cups and antique items hanging here and there.

I noticed a young man sitting near me.

“Hi,” I said, smiling at him.

“Hi, it’s nice weather, isn’t it?” he replied, taking a sip of his drink and smiling back.

“Yes, lovely weather,” I said, smiling and replying in English.

“Where are you from?” he asked, taking a big gulp.

“India.”

“India, oh, that’s a long way,” he said, enjoying the conversation.

“Indeed,” I nodded. “What do you do? Are you working?” I asked.

“No, no, I’m a student at Utrecht University.”

“Oh, that’s great. I’m Michael,” I said, introducing myself.

“I’m Hoen.”

“Hi, Hoen. I’d like to know—are there only Dutch students at Utrecht University?” I studied him for a moment, asking anxiously.

“Oh, no, no. There are a lot of foreign students studying there,” he said, staring at me for a moment. “Why? Are you thinking of joining?”

“Yeah, I’d like to try,” I replied, looking at Hoen hopefully.

He took a big gulp of his drink and continued, “You know, now is the time for admissions. Just try—you have a good chance,” Hoen said, encouraging me.

From my conversation with Hoen, I felt that I had a real chance of getting admitted to Utrecht University.

“Yes, there’s a chance—I have to try,” my mind chanted to me.

ചാപ്റ്റർ -23

m chapter 23

ഞങ്ങൾ വളരെ വേഗതിൽ അടുത്തു . വളരെ ഇന്റിമേറ്റ് റിലേഷൻഷിപ്പ് .

സിറ്റിയിൽ ഒരുമിച്ച് ഇറങ്ങും . സൂപ്പര്മാര്ക്കറ്റിൽ കയറി ആവശ്യമുള്ള സാധനങ്ങൾ വാങ്ങും . പണം ഷെയർ ചെയ്യും . എന്റെ അടുക്കൽ ഏകദേശം അയ്യായിരം ഡോയ്ഷ് മാർക്ക് ഉണ്ടായിരുന്നു .അധികവും ജോലിചെയ്‌തു സമ്പാദിച്ച പണം . ഏതാണ്ട് നാലഞ്ചു മാസത്തേക്കുള്ള കരുതൽ ധനം എന്റെ കൈവശമുണ്ട് .

സൂപ്പർമാർക്കറ്റിൽ നിന്ന് നേരെ ടുബാക്കോ ഷോപ്പിലേക്ക് , ശേഷം ഓരോ “ചിക്കൻ സ്നാക്ക്‌സ് ” അതിനുശേഷം പോസ്റ്റോഫീസ് സ്റ്റെപ്പിൽ കയറി ഇരുത്തം .(അവിടെവച്ചായിരുന്നു ഞങ്ങൾ പരിചയപ്പെട്ടത് )

ശേഷം ഫ്ളാറ്റിലേക്ക് മടക്കം .അതായിരുന്നു ഞങ്ങളുടെ ദിനചര്യ .

റോബെർട്ടിന്റെ കൂടെയുള്ള താമസം . അവിടം സ്വന്തം വീടിന്റെ ഒരു അന്തരീക്ഷമാണ്  എനിക്ക് അനുഭവപ്പെട്ടത് .

ഞങ്ങൾ പച്ചേയ്‌സ് കഴിഞ്ഞു ഫ്ളാറ്റിലേക്ക് മടങ്ങി എത്തി . വാങ്ങിച്ച സാധനങ്ങൾ മിക്കതും ഫ്രിഡ്‌ജിൽ അടുക്കിവച്ചു .

“എന്താ … മൈക്കിൾ, ഒരു കോഫി എടുത്താലോ?” സാധനങ്ങൾ യഥാസ്ഥാനത്ത് വെക്കുന്നതിനിടയിൽ റോബർട്ട് ചോദിച്ചു .

“അതെ… ഒരു കോഫി ആകാം.” ഞാൻ ഹാളിലെ സോഫയിൽ ചെന്ന് ഇരുന്നുകൊണ്ട്  പറഞ്ഞു .

റോബർട്ട് കോഫിമെക്കാറിൽ കോഫി ഇട്ടശേഷം ഹാളിലേക്ക് വന്നു ശേഷം ടി .വി . ഓൺ ചെയ്‌തു .

“ഓ … മ്യൂസിക്ക് ചാനൽ … ഇപ്പോൾ വേറെ നല്ല പ്രോഗ്രാം ഒന്നും കാണില്ല.” റോബർട്ട് തന്നത്താൻ  പിറുപിറുത്തു .

ഞാൻ വാച്ചിൽ നോക്കി . സമയം 3:30.p.m. കഴിഞ്ഞിരിക്കുന്നു .

“മ്യൂസിക്ക് ചാനൽ തന്നെ കിടക്കട്ടെ. നല്ല പ്രോഗ്രാം … അധികവും പഴയ പാട്ടുകൾ .” ഞാൻ ടി .വി . ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .

“അതെ, അതെ, പഴയ പാട്ടുകൾ മിക്കതും നന്നായിരിക്കും. കണ്ടിരിക്കുവാൻ തന്നെ നല്ല സുഖമുണ്ട് .” റോബർട്ട് എന്റെ സമീപത്ത് ഇരുന്നുകൊണ്ട് അഭിപ്രായപ്പെട്ടു .

“റോബർട്ട് ജോലിക്ക് പോകാറുണ്ടായിരുന്നോ?” ഞാൻ വെറുതെ അന്വേഷിച്ചു .

“പോകാറുണ്ടായിരുന്നു. ഇപ്പോൾ നിർത്തി . എനിക്ക് എന്തെങ്കിലും പഠിക്കുവാൻ ചേരണം .” കോഫി രുചിച്ചുകൊണ്ട് റോബർട്ട് പറഞ്ഞു .

“ഏത് കോഴ്സിനാണ് താല്പര്യം?” കോഫി രുചിക്കുന്നതിനിടയിൽ ഞാൻ അന്വേഷിച്ചു .

“എനിക്ക് ഇലട്രോണിക്‌സിനോടാണ് താല്പര്യം. രണ്ടുമാസം കഴിഞ്ഞു ഞാൻ അതിന് ചേരും .”

“ഇവിടെ ഇങ്ങനെ ഒറ്റക്കിരുന്നാൽ ശരിക്കും ബോറടിക്കും, അല്ലെ …” ഞാൻ റോബർട്ടിനെ നോക്കി.

“അതെ, ശരിയാണ്.” റോബർട്ട് ഇരിപ്പിടത്തിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു .

രാത്രി ഭക്ഷണം , ഞങ്ങൾ ഡച്ച് -ഇന്ത്യൻ  വിഭവങ്ങൾ പരീക്ഷിച്ചുകൊണ്ടിരുന്നു .

വേറൊരു ദിവസം ഞാൻ ഇന്ത്യൻ രീതിയിൽ ഫിഷ് ഫ്രൈ ഉണ്ടാക്കി .കൂടെ ഉരുളക്കിഴങ്ങ് പുഴുങ്ങിയതും , വെജിറ്റബിൾ സലാഡും .

റോബർട്ട് അതിനിടയിൽ ഡൈനിങ് ടേബിൾ ശരിയാക്കി .

“ഇതൊന്ന് കഴിച്ചുനോക്കൂ. വരഞ്ഞു മുളക് തേച്ച് പൊരിച്ച മീൻ നൽകിക്കൊണ്ട് ഞാൻ റോബെർട്ടിനെ നോക്കി .

“കണ്ടിട്ട് നന്നായിരിക്കുന്നു.” എണ്ണയിൽ പൊരിച്ച മീൻ തൊട്ട് നോക്കികൊണ്ട് റോബർട്ട്  അഭിപ്രായപ്പെട്ടു .

“സാധാരണ കുറച്ച് റൈസ് കൂടി വേണം. പക്ഷെ, ഞാനത് ക്യാൻസൽ ചെയ്‌തു .” ഞാൻ റോബെർട്ടിനെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .

“റൈസ് … ഇവിടെ ആളുകൾ മറ്റു ഭക്ഷണത്തിന്റെ കൂടെ കുറച്ചുമാത്രം ഉപയോഗിക്കും. അതും , വളരെ അപൂർവമായി .” റോബർട്ട് എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .

“അതെ, എനിക്ക് അറിയാം … അതാണ് ഞാൻ റൈസ് ഉപേക്ഷിച്ചത്.” ഞാൻ എന്റെ  പ്ലേറ്റിലേക്ക് മീൻ എടുത്തുവച്ചുകൊണ്ട് പറഞ്ഞു .

ഞങ്ങൾ ഭക്ഷണം കഴിക്കുവാൻ ആരംഭിച്ചു .റോബർട്ട് ഭക്ഷണം ആസ്വതിച്ചുകൊണ്ടിരുന്നു .പ്രത്യേകിച്ച് ഫിഷ് ഫ്രൈ .റോബെർട്ടിന്റെ മുഖഭാവം  കണ്ടിട്ട് നല്ല രുചി ഉള്ളതായി തോന്നി .

“എങ്ങിനെയുണ്ട്?” ഞാൻ തെല്ല് ജിജ്ഞാസയോടെ റോബെർട്ടിനെ നോക്കി .

“വളരെ നന്നായിരിക്കുന്നു. പക്ഷെ , എരിവാണ് പ്രശ്‍നം . പക്ഷെ ഇതേപോലുള്ള ഭക്ഷണത്തിന് മുളക് ആവശ്യമാണ് .” മീൻ കഴിക്കുന്നതിനിടയിൽ റോബർട്ട് അഭിപ്രായപ്പെട്ടു .

റോബർട്ട് നല്ലവണ്ണം ഭക്ഷണം കഴിച്ചു .എന്റെ ഭക്ഷണം ഇഷ്ടപ്പെട്ടു എന്നത് എനിക്ക് വളരെ സന്തോഷം തോന്നി .

ഭക്ഷണത്തിന് ശേഷം പ്ലേറ്റ് എല്ലാം കഴുകി യഥാസ്ഥാനത്ത് വച്ചു .കിച്ചൻ വൃത്തിയാക്കിയശേഷം  ഞങ്ങൾ ഹാളിലേക്ക് വന്നു .

“ഇനി ഒരു സിഗരറ്റ് ആവാം.” ഇന്ത്യൻ ഭക്ഷണം ആസ്വദിച്ച സന്തോഷത്തിൽ റോബർട്ട് സിഗരറ്റ് പാക്കറ്റ് എടുത്തുകൊണ്ട് ടി .വി . ഓൺ ചെയ്‌തു .

“മൈക്കിൾ, ഇന്ത്യയിൽ ഗേൾഫ്രണ്ട്‌ ഉണ്ടോ?” ഒരു ഇംഗ്ലീഷ് മൂവി ശ്രദ്ധിച്ചുകൊണ്ട്  റോബർട്ട് എന്നോട് തിരക്കി .

“ഇല്ല … what about you… ‘’ ഞാൻ റോബർട്ടിനെ നോക്കി.

“ഒരു ചെറിയ അഫയർ ഉണ്ട് … തുടങ്ങീട്ടെ ഒള്ളൂ.”

“എവിടെയാണ്?” ഞാൻ ജിക്ജ്ഞാസയോടെ അന്വേഷിച്ചു .

“തൊട്ടടുത്ത ഫ്ലാറ്റിൽ തന്നെ. പേര് ഫാത്തിമ … ഒരു മൊറോക്കൻ ഫാമിലിയാണ് .” റോബർട്ട് സിറ്റിലേക്ക് ചാരിക്കിടന്നുകൊണ്ട് ചെറുപുഞ്ചിരിയോടെ പറഞ്ഞു .

“എനിക്ക് Eindhoven ൽ ഒരു അഫയർ ഉണ്ടായിരുന്നു. പക്ഷെ , അത് പോയി .” ഞാൻ ടി .വി .യിലേക്ക് ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .

“എങ്ങിനെ? മൈക്കിൾ അവളോട് സംസാരിച്ചില്ലേ ?” തെല്ല് ആകാംഷയോടെ റോബർട്ട് അന്വേഷിച്ചു .

“ഓ … അവൾ പെട്ടെന്ന് മാറി … എന്താണ് കാരണം എന്ന് അറിയില്ല, അവളുടെ ആർക്കെങ്കിലും എതിർപ്പ് ഉണ്ടായിരിക്കണം.” ഞാൻ നിസ്സാരമട്ടിൽ എന്നപോലെ  പറഞ്ഞു .

“ഹോ … മൈക്കിൾ, ഇവിടെ വേറെ ഒരു ഗേൾഫ്രണ്ടിനെ കണ്ടെത്തുക.” റോബർട്ട് പ്രോത്സാഹിപ്പിക്കുന്ന  മട്ടിൽ പറഞ്ഞു .

“ഉം, കണ്ടെത്തണം.” ഞാൻ തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു .

ടി .വി . കാണുന്നതിനിടയിൽ ഞങ്ങളുടെ സംഭാഷണങ്ങൾ നീണ്ടുപോയിക്കൊണ്ടിരുന്നു .ക്രമേണ അത് ഓരോ വിഷയങ്ങളിലും ചെന്നെത്തും .അതിനിടയിൽ ഒന്ന് രണ്ട് കപ്പ് കോഫി കഴിച്ചിരിക്കും .സംസാരത്തിനിടയിൽ  ആ മൂവി കഴിഞ്ഞിരിക്കും .അടുത്ത മൂവിക്ക് വേണ്ടി തിരയും .

സമയം പോകുന്നത് അറിയുകയേ ഇല്ല .

ഞാൻ വാച്ചിൽ നോക്കി . സമയം 2:30.a.m. കഴിഞ്ഞിരിക്കുന്നു .

രാവിലെ എഴുന്നേറ്റ് വാച്ചിൽ നോക്കി .

സമയം 10:30.a.m.

“ഹോ … ഇത്രനേരം കിടന്നുറങ്ങിയോ?” ഇനിക്ക് അത്ഭുതം തോന്നി .

റോബർട്ട് ഇതുവരെ ഉണർന്നിട്ടില്ല എന്ന് തോന്നുന്നു . ഒരു ശബ്ദവും കേൾക്കുവാനില്ല.

ഞാൻ അങ്ങിനെ കിടന്നു . ഓരോന്നും ചിന്തിച്ചുകൊണ്ട് .

“ഇനി എന്താണ് പരിപാടി !!” ഞാൻ ആത്മഗതം ചെയ്‌തു .

ഇവിടെ തന്നെ നിൽക്കണം . വളരെ നല്ല രാജ്യം …

വേറെ ഒരിടത്തും പോകുവാൻ തോന്നുന്നില്ല . എന്തെങ്കിലും പഠിക്കുവാൻ അഡ്‌മിഷൻ ലഭിക്കുമോ എന്ന് നോക്കണം .അങ്ങിനെ അഡ്‌മിഷൻ കിട്ടിയാൽ രക്ഷപെട്ടു .” നല്ലൊരു ഡച്ച് യുവതിയെ കണ്ടെത്താൻ ധാരാളം സമയം .”

ഞാൻ നെതെർലാൻഡ്‌സിലേക്ക് തിരിച്ചുവന്നത് Eindhoven നിൽ ആരുംതന്നെ അറിയില്ല .കോനിങ്ങിന് ഒരു ലെറ്റർ എഴുതണം . അവരുടെ സഹായങ്ങൾ എനിക്ക് വേണം .

“മൈക്കിൾ … എന്താണ് ഇങ്ങനെ കിടക്കുന്നത്. എഴുന്നേറ്റ് വരുന്നില്ലേ ?” റോബർട്ടിന്റെ ശബ്ദം  എന്നെ ചിന്തയിൽ നിന്നും ഉണർത്തി .

“ഹോ … റോബർട്ട് ഉണർന്നില്ല എന്ന് കരുതി. ഞാൻ അങ്ങിനെ കിടന്നു .” ബെഡിൽനിന്നും എഴുന്നേറ്റുകൊണ്ട്  ഞാൻ പറഞ്ഞു .

“ഞാനിതാ … എഴുന്നേറ്റുവരുന്ന വഴിയാണ്. ഇന്നലെ കിടന്നപ്പോൾതന്നെ താമസിച്ചു .” റോബർട്ട് പുറത്തേക്ക് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു .

“അതെ, സംസാരിച്ചു സമയം പോയതറിഞ്ഞില്ല.”

ഞങ്ങൾ വേഗത്തിൽ ഫ്രഷ് ആയി . പ്രഭാതഭക്ഷണം കഴിക്കുവാൻ ഇരുന്നു .

ഞാൻ മിസ്റ്റർ കോനിങ്ങിന് ഒരു ലെറ്റർ എഴുതി .

“ഞാൻ നെതെര്ലാണ്ടിലെക്ക് തിരികെ വന്നു Utrecht ലാണ് താമസം. ഒരു ദിവസം വന്നു കാണും .എല്ലാവര്ക്കും സുഖം എന്ന് കരുതുന്നു .”

ഇത്ര മാത്രം എഴുതി .

കുറച്ച് കഴിഞ്ഞു ഞങ്ങൾ പുറത്തേക്കിറങ്ങി .

അന്നത്തെ യാത്ര റോബെർട്ടിന്റെ സുഹൃത്തായ മിസ്റ്റർ ലാറിന്റെ അടുക്കലായിരുന്നു .

മിസ്റ്റർ ലാർ ഒരു ബാച്ചിലർ … ഞങ്ങൾ പരിചയപ്പെട്ടു . ഞാൻ ഇന്ത്യയിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ റൂമിൽ ഓമനിച്ചു വളർത്തുന്ന  ഒരു ചെടി കാണിച്ചുകൊണ്ട് ലാർ പറഞ്ഞു .

“ഇതെന്താണെന്ന് അറിയാമോ? ഇതിന്റെ വിത്ത് എന്റെ ഒരു സുഹൃത്ത് ഇന്ത്യയിൽ നിന്നും  കൊണ്ടുവന്നതാണ് .”

ഞാൻ ആ ചെടി സൂക്ഷിച്ചുനോക്കി .റൂമിനകത്ത് ഒരു ചട്ടിയിൽ പരിപാലിക്കുന്ന  ചെറിയ ഇലകളോടുകൂടിയ ഒരടി ഉയരത്തിലുള്ള ഒരു ചെടി .

“ഇതാണ് കഞ്ചാവിന്റെ ചെടി.” മിസ്റ്റർ ലാർ അതിന്റെ അരികിൽ ചെന്ന് ശ്രദ്ധയോടെ  ശുശ്രുഷിച്ചുകൊണ്ട് പറഞ്ഞു .

എനിക്ക് അത് കണ്ടപ്പോൾ അച്ഛര്യം തോന്നി .വീടിന്റെ അകത്ത് കഞ്ചാവ് ചെടി . വിത്ത് ഇന്ത്യയിൽ നിന്ന് കൊണ്ടുവന്നു പാകി മുളപ്പിച്ചത് .

രാത്രി ഭക്ഷണത്തിന് ശേഷം ഞാനും റോബെർട്ടും ടി .വി .യ്ക്ക് മുമ്പിൽ അങ്ങിനെ ഇരുന്നു .ടി .വി .യിൽ ഒരു ഇംഗ്ലീഷ് മൂവി ഓടിക്കൊണ്ടിരിക്കുന്നു .

“ഇന്ന് ഫ്രൈഡേ. രാത്രി നല്ല മൂവി കാണും .” ടി വി .യുടെ സൗണ്ട് ശരിപ്പെടുത്തികൊണ്ട്  റോബർട്ട് പറഞ്ഞു .

“വീക്കെൻഡിൽ രാത്രി പുറത്തേക്ക് പോകാറില്ലേ?” റോബെർട്ടിനെ ശ്രദ്ധിച്ചുകൊണ്ട്  ഞാൻ അന്വേഷിച്ചു .

“ഇല്ല, ഞാൻ അങ്ങിനെ രാത്രി പുറത്തേക്ക് പോകാറില്ല. ഇനിക്ക് പബ്ബ് , ഡിസ്കോത്തേക്ക് , ഇഷ്ടമല്ല .” ടി .വി .യിൽ വേറൊരു ചാനൽ തിരഞ്ഞുകൊണ്ട് റോബര്ട്ട് പറഞ്ഞു .

“അതെന്താണ്? ഇനിക്ക് വളരെ ഇഷ്ടമുള്ള സ്ഥലമാണ് .” ഞാൻ തെല്ല് ഉത്സാഹത്തോടെ  റോബെർട്ടിനെ നോക്കി .

“ഇനിക്ക് അവിടത്തെ അന്തരീക്ഷം ഇഷ്ടപെടാറില്ല. കൂടാതെ ഞാൻ ഡ്രിങ്ക്സ് ഉപയോഗിക്കാറില്ല .” റോബർട്ട് എന്നെ അലസമായി നോക്കി .

“എനിക്ക് അത് തോന്നി. റോബർട്ട് ഡ്രിങ്ക്സ് ഉപയോഗിക്കാറില്ലെന്ന് . അല്ലെങ്കിൽ ഒരു ബിയർ ബോട്ടിൽ  എങ്കിലും ഇവിടെ കാണുമായിരുന്നു .” ഞാൻ പുഞ്ചിരിയോടെ  സോഫയിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു .

’Tea, coffee, milk…  ഫ്രൂട്ട് ജ്യൂസ്  ഏതൊക്കെയാണ് എന്റെ ഡ്രിങ്ക്സ് .” ചിരിച്ചുകൊണ്ട് റോബർട്ട് പറഞ്ഞു .

“വളരെ നല്ലത് Good for the health.’’ ഞാനും ചിരിയിൽ പങ്കുചേർന്നു.

സ്കൈ ചാനലിൽ ഒരു കൗബോയ് മൂവി ഓടിക്കൊണ്ടിരിക്കുന്നു .ഞങ്ങൾ അത് ശ്രദ്ധിച്ചുകൊണ്ട് അങ്ങിനെ ഇരുന്നു .

“ഞാനൊന്ന് പുറത്തേക്ക് പോകട്ടെ?” റോബർട്ടിനെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ ചോദിച്ചു .

“പോയി വരൂ. ഡിസ്കോ ത്തേക്ക് ലേക്ക് ആയിരിക്കും . അല്ലേ ?” ഞാൻ കുറച്ചുനേരം ടി .വി .കണ്ടുകൊണ്ട് ഇരിക്കും . മൈക്കിൾ പോയി വരൂ .കീ എല്ലാം കൈയിലുണ്ടല്ലോ . പിന്നെ ഒരു പ്രശ്‍നവും ഇല്ല .” റോബർട്ട് ടി .വി .യിലേക്ക് കണ്ണുംനട്ടുകൊണ്ട് പറഞ്ഞു .

“ശരി, ഞാൻ ഒന്ന് കറങ്ങീട്ട് വരാം.

ജാക്കറ്റ് എടുത്ത് ധരിച്ചുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി Utrecht സിറ്റി സെന്ററിലേക്ക്  ഏതാണ്ട് രണ്ടു കിലോമീറ്റർ പോകണം . ഞാൻ സൈക്കിൾ എടുത്ത്  റോഡിലേക്കിറങ്ങി .തെളിഞ്ഞ ആകാശം .നല്ല നീലനിറത്തിൽ പരന്നുകിടക്കുന്നു . ഒരുഭാഗത്ത് പൂര്ണചന്ദ്രൻ ഉദിച്ചുനിൽക്കുന്നു .പ്രകൃതി കാണുവാൻ  തന്നെ വളരെ ഭംഗി തോന്നി .

രാത്രി Utrecht ശരിക്കും ലൈവ് ആയിരിക്കുന്നു .സമ്മർ വീക്കെൻഡ് … ജനങ്ങൾ ശരിക്കും ആഘോഷിക്കുന്നതായി തോന്നി .റെസ്റ്റോറന്റുകൾ … പബ്ബ്കൾ .. എവിടെ നോക്കിയാലും വലിയ തിരക്ക് . ഞാൻ സൈക്കിളിൽ അങ്ങിനെ നീങ്ങിക്കൊണ്ടിരുന്നു .ചിലയിടങ്ങളിൽ ചെറിയ ചെറിയ ജലപാതകൾ … റോഡിനിരുഭാഗത്തും സ്ഥിതിചെയ്യുന്ന ജലാശയത്തിന് കുറുകെ  ചെറിയ പാലങ്ങൾ .ജലാശയത്തിലൂടെ ഇടക്കിടക്ക് ചെറുതോണികളിൽ ആളുകൾ പൊയ്‌ക്കൊണ്ടിരിക്കുന്നു .ഇറ്റലിയിലെ വെനീസിന്റെ പ്രതീതി ജനിപ്പിക്കുന്ന  ആ ജലാശയങ്ങളിലൂടെ പോകുന്നവർ കൂടുതലും ടുറിസ്റ്റുകൾ  ആയിരിക്കണം എന്ന് ഞാൻ ഉറപ്പിച്ചു .

ഞാൻ വാച്ചിൽ നോക്കി സമയം പത്ത് മണി .

ഒരു ഡിസ്കോ ത്തേക്ക് ന്റെ സൈഡിൽ സൈക്കിൾ കൊണ്ടുചെന്ന് നിർത്തി .അകത്തെക്ക് കയറുവാൻ  യുവതീ -യുവാക്കൾ കാത്തുനിൽക്കുന്നത് കാണാമായിരുന്നു .

സിറ്റി നിറയെ വർണാഭമായ വിളക്കുകൾ തെളിഞ്ഞുനിൽക്കുന്നു . ഞാൻ അവരുടെ കൂടെ അകത്തേക്ക് കയറി .ഡിസ്കോ ത്തേക്ക് ഒരു അണ്ടർഗ്രൗണ്ട് സെക്ക്ഷനിൽ  ആണെന്ന് മനസ്സിലായി . നിറയെ ആളുകൾ .

ഞാൻ ചുറ്റിനും കണ്ണോടിച്ചു .

‘’Willahmeena യുടെ അത്ര പോരാ …”

ഞാൻ ഒരു ഡ്രിങ്ക്സ് വാങ്ങി രുചിച്ചുകൊണ്ട് ഒരു  ഭാഗത്ത് അങ്ങിനെ നിന്നു .

ധാരാളം യുവതീ -യുവാക്കൾ  ഡാൻസ് ചെയ്യുന്നു . എല്ലാവരെയും ശ്രദ്ധിച്ചുകൊണ്ട് അങ്ങിനെ നിന്നു .

മ്യൂസിക്ക് ബീറ്റ്‌സ് വളരെ ഉയർന്ന ശബ്ദത്തിൽ മുഴങ്ങുന്നു .ഡിസ്കോ ലൈറ്റുകൾ  അതിന്റെ പല ആംഗിളുകളിൽ പ്രഭാപൂരം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു .

ഡാൻസ് അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്നു . ഡാൻസ് പ്ലേസിൽ ചുകന്ന ടോപ്പും , ചുകന്ന പാന്റ്സും ധരിച്ച ഒരു പെൺകുട്ടി ഡാൻസ് ചെയ്യുന്നു .അവളുടെ കൂടെ ഒരു യുവാവും  .

തൊട്ടരികിൽ നിന്ന് രണ്ടു യുവാക്കൾ അവളെ ആകർഷിക്കുവാൻ ശ്രമിക്കുന്നു .

കാണുവാൻ വളരെ ഭംഗിയുള്ള പെൺകുട്ടി .

ആ യുവാക്കൾ മൂന്നുപേരും അവൾക്കുവേണ്ടി മത്സരിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിനിന്നു .

മ്യൂസിക്ക് അതിന്റെ പാരമ്യത്തിൽ ഉയർന്നുകൊണ്ടിരുന്നു .

ഞങ്ങൾ പതിവുപോലെ പുറത്തേക്കിറങ്ങി .അന്നും ഉറക്കം ഉണരുവാൻ താമസിച്ചു . അന്നത്തെ ഞങ്ങളുടെ യാത്ര സിറ്റി സെന്റർ ലക്ഷ്യമാക്കി ആയിരുന്നു .സൂപ്പർമാർക്കറ്റിൽ പോകണം . Utrecht സിറ്റിയിൽ കറങ്ങണം.

Utrecht നെതെർലാൻഡ്‌സിലെ നാലാമത്തെ വലിയ സിറ്റി. ക്രിസ്ത്യൻ സെന്റർ എന്ന് Utrecht നെ പൊതുവെ വിശേഷിപ്പിക്കുന്നു .നെതെർലൻസിലെ റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനം Utrecht യൂണിവേർസിറ്റി . നെതെര്ലാന്ഡ്സിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി .1636 ൽ സ്ഥാപിക്കപ്പെട്ടത് .കൂടാതെ ധാരാളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെയും . ആംസ്റ്റർഡാം കഴിഞ്ഞാൽ നെതെർലാൻഡ്‌സിലെ സാംസ്കാരിക കേന്ദ്രം എന്നും Utrecht അറിയപ്പെടുന്നു .

ഞങ്ങൾ സിറ്റിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സൈക്കിളിൽ അങ്ങിനെ നീങ്ങി .തെളിഞ്ഞ ആകാശം .കാര്മേഘങ്ങളില്ലാത്ത ആ നീല ആകാശം വളരെ ആകർഷകമായി തോന്നി . താപനില ഏതാണ്ട് പതിനഞ്ചു ഡിഗ്രി വരും .

റോഡിന്റെ ഇരു വശങ്ങളിലുമുള്ള റെസ്‌റ്റോറന്റുകളിലും പബ്ബുകളിലും നല്ല തിരക്ക്  കാണാമായിരുന്നു .ആളുകൾ വേനൽ ആസ്വദിച്ചുകൊണ്ട് കസേരകളിൽ ഇരുന്നു ഡ്രിങ്ക്സ് ആസ്വദിക്കുന്നു .

ഒരു യുവാവ് സമീപത്തുള്ള കനാലിൽ നിന്ന് വലിയ ഒരു മത്സ്യത്തെ ചൂണ്ടയിൽ പിടിച്ചശേഷം  അതിൻറെ തൂക്കവും നീളവും അളന്നുനോക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു .

“എത്ര വലിയ മീൻ!! ഏതാണ്ട് പത്ത് കിലോ കാണും .” ഞാൻ അച്ഛര്യത്തോടുകൂടി  മീനിനെ ശ്രദ്ധിച്ചു .

“അതെ, വലിയ ഒരു മീൻ. അത്ര വലിയ ഒരു മീനിനെ അവൻ ചൂണ്ടയിൽ പിടിച്ചിരിക്കുന്നു . ഗുഡ് …” റോബർട്ട് സൈക്കിൾ നിർത്തിയശേഷം മീനിനെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .

“അതിനെ അവൻ കൊണ്ടുപോയി ഫ്രൈ ആക്കും.” ഞാൻ തെല്ല് അച്ഛര്യത്തോടെ പറഞ്ഞു .

“ഹേയ് … ഇല്ല. അവൻ അതിനെ തിരികെ വെള്ളത്തിലേക്കുതന്നെ വിടും . അല്ലെങ്കിൽ നോക്കിക്കൊ …” റോബർട്ട് മീനിനെയും യുവാവിനെയും ശ്രദ്ധിച്ചുകൊണ്ട്  പറഞ്ഞു .

റോബർട്ട് പറഞ്ഞത് ശരിയായിരുന്നു . മീനിൻറെ നീളവും തൂക്കവും നോക്കി , അതിനെ പിടിച്ചുനിർത്തി ഒരു  ഫോട്ടോയും എടുത്ത ശേഷം തിരികെ വെള്ളത്തിലേക്ക് വിട്ടു .

ഞാൻ അപ്പോൾ ഓസ്ട്രിയായിൽ അലക്സ് മായി ചേർന്ന് മീൻ പിടിച്ച കാര്യവും, അതിനെ ഫ്രൈ ആക്കിയ കാര്യവും ഓർത്തുപോയി .

ഞാൻ വിസിറ്റിംഗ് ഹാളിൽ ചെന്നു . ടി .വി . ഓൺ ചെയ്‌തു .

“എന്തെങ്കിലും നല്ല പ്രോഗ്രാം ഉണ്ടായിരിക്കും.” ചാനൽ മാറ്റുന്നതിനിടയിൽ ഞാൻ  വാച്ചിൽ ശ്രദ്ധിച്ചു .

സമയം 3:30.p.m.

സ്കൈ ചാനൽ … സൂപ്പർ ചാനൽ … ഡച്ച് , ജർമ്മൻ , ഫ്രഞ്ച് …

നല്ല പ്രോഗാം ഒന്നും കാണാനില്ല .മ്യൂസിക്ക് ചാനൽ നോക്കാം .നല്ല പാട്ടുകൾ ഉണ്ടാകും .

മ്യൂസിക്ക് ചാനൽ വച്ചതിന് ശേഷം ഞാൻ പുറത്തേക്ക് കണ്ണോടിച്ചു .

നല്ല സൂര്യപ്രകാശമുള്ള ദിവസം . റോബർട്ട് ബാൽക്കണിയുടെ ഡോർ തുറന്ന് അവിടെ നിൽക്കുന്നത്  ഞാൻ ശ്രദ്ധിച്ചു .

എന്റെ ശ്രദ്ധ മ്യൂസിക്ക് ചാനലിലേക്ക് തിരിഞ്ഞു .നല്ലൊരു പാട്ട് .. അത് എന്റെ ശ്രദ്ധയെ പിടിച്ചിരുത്തി .

I got a suitcase in my hand…

And I’ve got a hungry heart…

I’m going to join the millions…

On into the freedom roads…

ഞാൻ പാട്ടിൽ തന്നെ ലയിച്ചിരുന്നു .

അതിനിടയിൽ ബാൽക്കണിയിൽ നിന്ന് സംസാരം കേട്ടു . റോബർട്ട് ആരുടെയോ അടുക്കൽ  സംസാരിച്ചുകൊണ്ട് നിൽക്കുകയാണ് . അടുത്ത ബാൽക്കണിയിൽ  ആരോ നിൽക്കുന്നുണ്ട് .

ഞാൻ ആ പാട്ടിൽ ശ്രദ്ധിച്ചുകൊണ്ട് അങ്ങിനെ ഇരുന്നു .

അര മണിക്കൂറിന് ശേഷം ഡോർ അടച്ച് ഡോർ അകത്തേക്ക് കയറി എന്റെ അടുക്കൽ സോഫയിൽ വന്നു ഇരുന്നു .

“ഫാത്തിമയാണ്.” റോബർട്ട് മന്ദഹസിച്ചുകൊണ്ട് പറഞ്ഞു .

“ഹും … ബാൽക്കണി റൊമാൻസ്.” ഞാൻ റോബട്ടിനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട്  പറഞ്ഞു .

“അതെ, അവളെ കാണുവാൻ ഇത് മാത്രമേ മാർഗമുള്ളൂ. മൊറോക്കൻ മുസ്ലിംസ് … ഒരു ഓർത്തഡോസ്സ് ഫാമിലി . അവൾ ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങാറില്ല .” റോബർട്ട് തെല്ല് നിരാശ കലർന്ന സ്വരത്തിൽ  എന്നെ നോക്കി .

“അവൾക്ക് എങ്ങിനെ?” ഞാൻ ആകാംഷ മറച്ചുവച്ചുകൊണ്ട് റോബർട്ടിനെ നോക്കി .

“അവൾക്ക് താല്പര്യമാണെന്നാണ് തോന്നുന്നത്. പക്ഷെ , ഞാൻ ഈ കാര്യത്തെക്കുറിച്ച്  ഇതുവരെ സംസാരിച്ചിട്ടില്ല .”

“പിന്നെ, എന്താണ് സംസാരിക്കാത്തത്?”

“സംസാരിക്കണം. കുറച്ചുകൂടി കഴിയട്ടെ . ഒരു കാര്യം അറിയാം . അവൾക്ക് എന്നെ ഇഷ്ടമാണ് .എനിക്കും .ഞങ്ങൾ മിക്ക ദിവസവും ബാൽക്കണിയിൽ സന്ധിക്കും 3:00.p.m. അവൾ ബാൽക്കണിയിൽ എത്തും .ഞാൻ ആ സമയം നോക്കിയിരിക്കും .

“അതെ, അവൾക്ക് താല്പര്യമാണ്.” ഞാൻ റോബട്ടിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു .

“അവളുടെ ഫാമിലി ഒരിക്കലും സമ്മതിക്കില്ല. കടുത്ത മതവിശ്വാസികളാണ് .ഏതായാലും കുറച്ചു കഴിയട്ടെ .എനിക്ക് അവളോട് പറയണം .” റോബർട്ട് ഒരു ദീർഘ നിശ്വാസത്തോടെ എന്നെ നോക്കി .

ഞാൻ Utrecht ൽ എത്തിയിട്ട് ഒരു മാസത്തോളമാകുന്നു .ദിവസങ്ങൾ പോകുന്നത് അറിയുന്നേ ഇല്ല . എത്ര വേഗത്തിലാണ് ദിവസങ്ങൾ പോകുന്നത് ?

ശരിക്കും ആനന്ദകരമായ ദിനങ്ങൾ .

എന്റെ വിസ കഴിയുവാൻ പോകുന്നു .

“വിസ രണ്ടു മാസം കൂടി പുതുക്കണം. അതിനുള്ളിൽ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം .” ഞാൻ മനസ്സിൽ കരുതി .

അടുത്ത ദിവസം ഞാൻ Daan Haag ലേക്ക് പുറപ്പെട്ടു .നെതെർലാൻഡ്‌സിലെ ഭരണ  സിരാകേന്ദ്രം .മൂന്നാമത്തെ വലിയ സിറ്റി .നെതെർലാൻഡ്‌സിലെ രാജ്ഞി Beatrice ന്റെ സ്ഥലം .എല്ലാ എംബസികളുടെയും സിരാകേന്ദ്രം .

കൂടാതെ സുപ്രിം കോടതി , ജുഡീഷ്യൽ ക്യാപിറ്റൽ ഓഫ് യുണൈറ്റഡ് നേഷൻസ് ,ദി പീസ് പാലസ് ,എന്നറിയപ്പെടുന്ന ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് ,രാജ്യന്തര ക്രിമിനൽ കോർട്ട് … ഡാൻ ഹാഗിലെ വിശേഷണങ്ങൾ അങ്ങിനെ നീളുന്നു .

ഞാൻ നേരെ Daan Haag പൊലീസിലേക്ക് ചെന്നു .കൗണ്ടറിൽ ഒരു സുരിനാംകാരനാണ് ഇരിക്കുന്നത് .

’What can I do for you?’’ എന്നെ ശ്രദ്ധിച്ചുകൊണ്ട് അയാൾ അന്വേഷിച്ചു .

“എനിക്ക് ഒരു മാസത്തെ വിസ വേണം.” പാസ്പോര്ട്ട് എടുത്ത് അയാൾക്ക് കൊടുത്തുകൊണ്ട്  പറഞ്ഞു .

അയാൾ പാസ്സ്പോർട്ടിലെ വിസകൾ പരിശോധിച്ചു .

“കൈയിൽ എത്ര പണമുണ്ട്?” അയാൾ എന്നെ ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു .

ആദ്യമായാണ് വിസ സ്റ്റാമ്പിങ്ങിന് ചെന്നപ്പോൾ പണത്തെക്കുറിച്ചു ചോദിക്കുന്നത് .

’About four thousand Gulden… ഞാൻ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് കാണണം.” അയാൾ വിശ്വാസം വരാത്തമട്ടിൽ എന്നെ നോക്കി .

ഞാൻ പണം അയാൾക്ക് കാണിച്ചുകൊടുത്തു .

’Okay… okay… you can get the visa.’ അയാൾ എന്റെ പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്‌തുകൊണ്ട്‌ പറഞ്ഞു.

ഞാൻ സാവധാനം പുറത്തേക്കിറങ്ങി .

തീരെ ചൂടില്ലാത്ത സൂര്യപ്രകാശം പ്രഭ ചൊരിച്ചുകൊണ്ട്നിൽക്കുന്ന  Dan Haag അതി അതിസുന്ദരിയാണെന്ന് എനിക്ക് തോന്നി . ഒരുഭാഗത്ത് പാർലിമെന്റ് മന്ദിരങ്ങൾ . ഭംഗിയേറിയ പുരാതന ഡച്ച് വാസ്തുശില്പ ചാരുതയോടുകൂടിയ പലതരം കെട്ടിടങ്ങൾ . അതെല്ലാം ആസ്വദിച്ചുകൊണ്ട് എന്താവണം ഭാവി പരിപാടികൾ  എന്ന ചിന്തയോടെ ഞാൻ Utrecht .ലേക്ക് ട്രെയിൻ കയറി .

നെതെർലാൻഡ്‌സിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ട്രെയിനിൽ അങ്ങിനെ ഇരുന്നു .ഒരു കുന്നുപോലും കാണുവാൻ കഴിയാത്ത പരന്നുകിടക്കുന്ന നെതെർലാൻഡ്‌സ് …വയൽ പ്രദേശങ്ങളിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന  ഭവനങ്ങൾ . ചില ഇടങ്ങളിൽ പ്രഭ ചൊരിഞ്ഞുനിൽക്കുന്ന ട്യൂലിപ്പ്  ചെടികൾ . അങ്ങകലെ ചെറുതും വലുതുമായ വിൻഡ്മില്ലുകൾ . ഏതോ … ഒരു ചരിത്ര സ്‌മാരകം കണക്കെ തലയുയർത്തി നിൽക്കുന്നത് കാണാമായിരുന്നു .

ഒരു പ്രഭാതം . ഞാൻ ഓരോ കാഴ്ചകൾ കണ്ടുകൊണ്ട് അങ്ങിനെ നടന്നു .റോഡിന്റെ ഇരുഭാഗത്തും ഡച്ച് ഭവനങ്ങൾ Nijveldsingle ൽ നിന്ന് പ്രധാന സിറ്റിയിൽ എത്തിച്ചേരണമെങ്കിൽ  ഏതാണ്ട് അരമണിക്കൂർ സൈക്കിൾ സവാരി വേണം .

എന്റെ ശ്രദ്ധ ചില ഭവനങ്ങളുടെ മുൻപിൽ ഫൂട്ട്പാത്തിൽ ഇട്ടിരിക്കുന്ന പല വസ്‌തുക്കളിലേക്കും  തിരിഞ്ഞു .ടി .വി , ഫ്രിഡ്‌ജ്‌ , വാഷിംഗ് മെഷിൻ .തുടങ്ങി ധാരാളം നല്ല വർക്കിംഗ് കണ്ടിഷനോടുകൂടിയ വസ്തുക്കൾ . ഞാൻ റോബർട്ട് പറഞ്ഞത് ഓർത്തു .

ആളുകൾ പുതിയവ വാങ്ങുമ്പോൾ പഴയത് വീടിന്റെ മുൻഭാഗത്ത് നിക്ഷേപിക്കും .ചിലത് ആവശ്യക്കാർ എടുത്തുകൊണ്ട് പോകും .അല്ലാത്തത് ഡിസ്പോസൽ  വാൻ വന്ന്‌ കൊണ്ടുപോകും .

രണ്ടു ആൺകുട്ടികൾ ഇതുപോലുള്ള പഴയ വസ്‌തുക്കൾ ശേഖരിച്ച് ആവശ്യക്കാർക്ക്  കൊടുത്ത് പണക്കാരായ കഥ ഡച്ച് ടി .വി .പ്രക്ഷേപണം ചെയ്‌ത  കാര്യവും റോബർട്ട് എന്നോട് പറയുകയുണ്ടായി .

ഞാൻ അങ്ങിനെ നടന്നു .ഏതാണ്ട് സിറ്റി സെന്റർ എത്താറായിരിക്കുന്നു .

എന്നും കാണാറുള്ള താടി വളർത്തിയ യാചകനെ ഇന്നും ഞാൻ ശ്രദ്ധിച്ചു .

എന്തോ … തലക്ക് സുഖമില്ലാത്ത മനുഷ്യനാണ് എന്ന് തോന്നി . ഏതാണ്ട് നാൽപത് വയസ്സ് തോന്നിപ്പിക്കുന്ന  ഇയാൾ റോഡരുകിൽ സ്ഥാപിച്ചിരിക്കുന്ന വെയിസ്റ്റ്  ഇടാറുള്ള ബോക്സിൽ കൈകൾ കൊണ്ട് തിരയുന്നു . അതിനിടയിൽ കൈയിൽ കിട്ടുന്ന  ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിക്കുന്നുണ്ട് .

“ജനങ്ങൾക്ക് ഉയർന്ന ജീവിതസൗകര്യം പ്രധാനം ചെയുന്ന നെതെര്ലാന്ഡ്സിൽ ഭിക്ഷക്കാരനോ?” ഞാൻ റോബർട്ട് പറഞ്ഞത് ഓർത്തു .

ഇയാളെ പലതവണ സോഷ്യൽ സെക്യുരിറ്റി പ്രവർത്തകർ കൊണ്ടുപോയതാണ് .എന്ത് കൊടുത്താലും അയാൾക്ക് അതൊന്നും വേണ്ട .പിന്നെയും അയാൾ തെരുവിൽ എത്തും .

ഞാൻ Utrecht ലെ പ്രധാന തെരുവിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അങ്ങിനെ നടന്നു .ധാരാളം റെഡിമേഡ് ഷോറൂമുകൾ , ഫാസ്റ്റുഫുഡ് ,ഇലട്രോണിക്ക് ഷോപ്പുകൾ ,മ്യൂസിക്ക് ഷോപ്പുകൾ , സുപ്പെർമാർക്കറ്റുകൾ .. അങ്ങിനെ നീണ്ടുകിടക്കുന്നു .

വളരെ നല്ല കാലാവസ്ഥ . നല്ല സൂര്യപ്രകാശം , കുളിർകാറ്റേറ്റ് നടക്കുവാൻ തന്നെ  ഒരു സുഖം തോന്നി .

ഞാൻ അടുത്തുകണ്ട പബ്ബിലേക്ക് കയറി .ധാരാളം ആളുകൾ ഡ്രിങ്ക്സ് നുകർന്നുകൊണ്ട്  അങ്ങിനെ ഇരിക്കുന്നു .

നേരെ കൗണ്ടറിൽ സീറ്റിൽ കയറി ഇരുന്നു .

ഒരു ബിയർ നുണഞ്ഞുകൊണ്ട് അങ്ങിനെ ഇരുന്നു . വളരെ പഴയ മാതൃകയിൽ അലങ്കരിച്ചിരിക്കുന്ന  പബ്ബ് .പലതരം ഇരുമ്പിന്റെ കപ്പുകളും പഴയ വസ്‌തുക്കളും  അവിടവിടെയായി തൂങ്ങിക്കിടക്കുന്നു .

ഞാൻ അടുത്തിരിക്കുന്ന യുവാവിനെ ശ്രദ്ധിച്ചു .യുവാവും എന്നെ നോക്കി പുഞ്ചിരിച്ചു .

“ഹായ് …” ഞാൻ പുഞ്ചിരിച്ചു

ഹായ് , നല്ല കാലാവസ്ഥ അല്ലെ ?

“അതെ, അതെ,” ഞാൻ പുഞ്ചിരിച്ചുകൊണ്ട് ഇംഗ്ലീഷിൽ പറഞ്ഞു.

’Where are you from?’’ യുവാവ് ഒരു കാവിൾ  ഡ്രിങ്ക്സ് ആസ്വദിച്ചുകൊണ്ട് അന്വേഷിച്ചു.

“ഇന്ത്യ, ഞാൻ യുവാവിനെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

’India… It’s a long way.’’ യുവാവ് സംഭാഷണം ആസ്വദിക്കുന്ന വിധത്തിൽ പറഞ്ഞു .

“ഹും.” ഞാൻ തലയാട്ടി .”എന്താണ് ചെയ്യുന്നത് … Working? ഞാൻ തിരക്കി

’No, I am a student … Utrecht യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നു.

’Oh, that’s good… I am Michael…’’ ഞാൻ പരിചയപ്പെടുത്തി.

‘’I am Hoen.’’

‘’Mr. Hoen. എനിക്ക് അറിയാൻ താല്പര്യമുണ്ട്. Utrecht യൂണിവേഴ്‌സിറ്റിയിൽ ഡച്ച് വിദ്യാർഥികൾ മാത്രമേ ഉള്ളൂ?”

‘’Oh, no… വളരെയധികം വിദേശ വിദ്യാർഥികൾ അവിടെ പഠിക്കുന്നു. എന്താ … അവിടെ  ജോയിൻ ചെയ്യാൻ താല്പര്യമുണ്ടോ ?”

“ഉം, ഒന്ന് ശ്രമിച്ചാൽ കൊള്ളാം എന്നുണ്ട്.” ഞാൻ തെല്ല് ആകാംഷയോടെ Mr. Hoen നെ നോക്കി.

“ഇപ്പോൾ അഡ്‌മിഷൻ സമയമാണ്. ശ്രമിച്ചാൽ കിട്ടും .”

Mr. Hoen എന്നെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ പറഞ്ഞു.

Mr. Hoen നുമായുള്ള കുറേനേരത്തെ സംസാരത്തിനിടയിൽ എനിക്ക് അഡ്‌മിഷൻ ലഭിക്കുവാൻ സാധ്യത ഉള്ളതായി തോന്നി.

അതെ , ഒന്ന് ശ്രമിക്കണം . എന്റെ മനസ്സ് മന്ത്രിച്ചു .

Leave a Comment

Your email address will not be published. Required fields are marked *